കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും.അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകള്‍ ചുമത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതില്‍ നേരത്തെ പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതിഭാഗത്തിന്‍റെ വാദം കൂടി പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് ആരംഭിക്കും.
2014-16 കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍ വച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon