കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്ബീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലാണ് ഇവരുടെ വിസ്താരം നടന്നത്. പ്രോസിക്യൂഷന് സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്.
കഴിഞ്ഞദിവസം നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും കോടതി വിസ്തരിച്ചിരുന്നു. ലാലിന്റെ മകന് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.
കേസില്‍ സിനിമാ മേഖലയില്‍ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon