അയോധ്യ: ബാബരി മസ്ജിദിന്റെ ശേഷിപ്പുകള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശേഷിപ്പുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ മുസ്ലിംകളോട് സംസാരിച്ചതായി കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജിലാനി പറഞ്ഞു.
അടുത്ത ആഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് കമ്മിറ്റിയുടെ അഭിഭാഷകനായ രാജീവ് ധവാനുമായി സംസാരിച്ച ശേഷം ജിലാനി അറിയിച്ചു.
1992ല്‍ തകര്‍ത്ത മസ്ജിദിന്റെ ശേഷിപ്പുകള്‍ രാമക്ഷേത്രനിര്‍മാണം തുടങ്ങുന്നതിനുമുമ്ബ് നീക്കണമെന്നാണ് മുസ്ലിം കക്ഷികളുടെ ആവശ്യം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപവത്കരിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon