തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന വിമര്‍ശനവുമായി സിപിഐ. ആദ്യഘട്ടത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്നും അഭിപ്രായം ഉയർന്നു. സിപിഐ സംസ്ഥാനകൗൺസിലിലാണ് മുഖ്യമന്ത്രിയ്ക്കെതിരായ വിമര്‍ശനം ഉയര്‍ന്നത്.
ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
ശബരിമലയില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ പ്രധാന ഘടകക്ഷി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം പിന്തുണ അറിയിച്ചു. സർക്കാരിന് പൂർണ പിന്തുണ നൽകേണ്ട സമയമാണിത്. വ്യാകരണ പിശക് നോക്കേണ്ട സമയമല്ല ഇത്. ദീർഘകാല അടിസ്ഥാനത്തിൽ ശബരിമലയിൽ മുന്നണിയെടുക്കുന്ന തീരുമാനം ഗുണം ചെയ്യുമെന്നും കാനം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon