കൊല്‍ക്കത്ത: ഡൽഹി കലാപത്തില്‍ പ്രതിഷേധമറിയിച്ച് കവിത പങ്കുവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമാധാനാന്തരീക്ഷമുള്ള ഒരു രാജ്യം എങ്ങനെയാണ് അക്രമാസക്തമായതെന്ന ഉള്ളടക്കം വിവരിക്കുന്ന 'നരകം' എന്ന കവിതയാണ് മമത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിറങ്ങളുടെ ഹോളിക്ക് മുമ്പേ രക്തം കൊണ്ടുള്ള ഹോളി എന്നാണ് ഡൽഹി കലാപത്തെ വിമര്‍ശിച്ച് മമത എഴുതിയത്.
'ഒരുപാട് രക്തം ചൊരിഞ്ഞു
ഒരുപാട് മരണങ്ങള്‍
കോപം തീ പോലെ ജ്വലിക്കുന്നു
നിറങ്ങളുടെ ഹോളിക്ക് മുമ്പ് രക്തം കൊണ്ടുള്ള ഹോളി'- മമത കുറിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്ച ദില്ലിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല. ഇതിനെ സിപിഎം ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon