ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കും.
പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ചൗധരി എന്ന യുവാവിന്റെ തലയില്‍ ഡ്രില്ലിംഗ് മെഷീന് തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിവേക് പൂര്‍ണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
അതേസമയം, ഡൽഹിയിൽ പലായനം തുടരുകയാണ്. കലാപമുണ്ടായ പ്രദേശങ്ങളിൽ നിന്നും അവശേഷിക്കുന്ന തങ്ങളുടെ വസ്തുക്കളുമായി ഇവർ സ്ഥലം വിടുകയാണ്. പലരുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയതിനാൽ ഇവരുടെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon