കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ 29 പേര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതായ സംഭവത്തില്‍ സി.ബി.എസ്.ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈകോടതി സി.ബി.എസ്.ഇയോട് പറഞ്ഞു. സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടര്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
ഒത്തുകളിയും വീഴ്ചകളും പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സി.ബി.എസ്.സിയോട് നിര്‍േദശിച്ച കോടതി, പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധ്യമാകാതെ വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്കൂള്‍ കവാടം ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് കുട്ടികളുടെ ഭാവി അവതാളത്തിലാവാന്‍ കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon