കൊച്ചി: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. അനധികൃത ബോര്‍ഡുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കത്തതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശം. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃതമായ ബോര്‍ഡുകളെല്ലാം നീക്കം ചെയ്‌തിരിക്കണമെന്നും കോടതി.
അനധികൃതമായി ബോര്‍ഡു വയ്‌ക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലറും അനധികൃത ബോര്‍ഡുകളും മറ്റും നീക്കണമെന്ന റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവും കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നടപടി ശക്തമാക്കിയില്ലെങ്കില്‍ ഡി.ജി.പിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നു പറഞ്ഞ ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കിയാല്‍ പോരാ അതു നടപ്പാക്കാനുള്ള നട്ടെല്ലും ഡി.ജി.പിക്കുണ്ടാകണമെന്നും വാദത്തിനിടെ പരാമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതായിരുന്നു പരാമര്‍ശം. ബോര്‍ഡ് വയ്‌ക്കുന്നതു ക്രിമിനല്‍ കുറ്റമായതോടെ സംസ്ഥാനമെങ്ങും ആ കുറ്റകൃത്യം വ്യാപകമായി നടക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon