ന്യൂഡല്‍ഹി: ഡൽഹിയിലെ സംഘർഷത്തെ കുറിച്ച് വിമർശനം ഉന്നയിച്ച ഡൽഹി ഹൈക്കോർട്ട് ജസ്റ്റിസിനെ സ്ഥലം മാറ്റിയ സംഭവത്തിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓര്‍മിപ്പിച്ച് രാഹുൽ ഓര്‍മിപ്പിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു' രാഹുല്‍ ട്വീറ്റ് ചെയ്തു. അമിത് ഷാ ആരോപണ വിധേയനായ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഹര്‍ജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്. ഇന്നലെ അർധരാത്രയിലാണ് സ്ഥലം മാറ്റിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon