ഷഹീന്‍ ബാഗ് സമരം സമാധാനപരമെന്ന് വിശേഷിപ്പിച്ചും ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തിയും സുപ്രിംകോടതി സമരക്കാരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ച മധ്യസ്ഥന്റെ സത്യവാങ്മൂലം. മധ്യസ്ഥനായ വജാഹത് ഹബീബുള്ളയാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് പാതകള്‍ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് സത്യവാങ്മൂലത്തിലെ പരാമര്‍ശം.
മുന്‍ വിവരാവകാശ കമ്മിഷണര്‍ കൂടിയായ വജാഹത് ഹബീബുള്ള ഷഹീന്‍ ബാഗിലെ സമരവേദിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ‘ സമരം സമാധാനപരമാണ്. ഗതാഗത പ്രശ്‌നത്തിന് കാരണം പൊലീസാണ്. അനാവശ്യമായി അഞ്ച് ഇടങ്ങളില്‍ ബാരിക്കേഡ് തീര്‍ത്തിരിക്കുന്നു. ഈ റോഡുകള്‍ തുറന്നുകൊടുത്താല്‍ ഗതാഗത പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു’ എന്നാണ് വജാഹത് ഹബീബുള്ള സുപ്രിംകോടതിയെ അറിയിച്ച കാര്യങ്ങള്‍. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും വജാഹത് ഹബീബുള്ള ശുപാര്‍ശ ചെയ്തു. അതേസമയം, ഡല്‍ഹിയിലെ ജാഫ്രബാദില്‍ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രക്ഷോഭം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജാഫ്രബാദ് മെട്രോ സ്റ്റേഷന്‍ അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon