ads

banner

Sunday, 23 February 2020

author photo

തിരുവനന്തപുരം :  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തകരാറിലായ ലിഫ്റ്റുകള്‍ ഉടന്‍ നന്നാക്കാന്‍ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. കമ്പനി അധികൃതര്‍ നാളെ എത്തുമെന്ന് സൂപ്രണ്ട്  പറഞ്ഞു. സൂപ്പര്‍ സ്പെഷല്‍ററി ബ്ളോക്കിലെ നാലില്‍ മൂന്ന് ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ല. 

മെഡിക്കല്‍ കോളജിലെ ഐസിയുവും ഓപ്പറേഷന്‍ തിയറ്ററും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്പെഷല്‍ററി ബ്ളോക്കില്‍ ലിഫ്ററുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ദുരിതത്തിലായി രോഗികളും കൂട്ടിരിപ്പുകാരും. ന്യൂറോസര്‍ജറി വിഭാഗവും പ്രവര്‍ത്തിക്കുന്ന ഈ ബ്ലോക്കിലെ നാലു ലിഫ്ററുകളില്‍ മൂന്നും ദിവസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ഒരു ലിഫ്റ്റ് കേടായിട്ട് ഒരുമാസമായെങ്കിലും അറ്റകുററപ്പണികള്‍ക്ക് കൃത്യമായ മേല്‍നോട്ടമില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്.

ഡയാലിസിസ് ചെയ്യുന്ന രോഗിയാണ് ജോര്‍ജ് . ഇതോടനുബന്ധിച്ചുളള ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേയ്ക്കെത്തിയതിന്‍റെ ദുരിതം ജോര്‍ജ് വിവരിച്ചു. പ്രവര്‍ത്തിക്കുന്ന ഏക ലിഫ്റ്റില്‍ രോഗികളെ മാത്രം കയററുമ്പോള്‍ കൂട്ടിരിപ്പുകാരാണ് കൂടുതല്‍ ദുരിതത്തിലായത്.

ഒന്നാം നമ്പര്‍ ലിഫ്ററ് പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസം. മൂന്നാമത്തേത് നിലച്ചിട്ട് ഒരാഴ്ചയും ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ റോളജി. നെഫ്ളോളജി തുടങ്ങിയ പ്രധാനപ്പെട്ട ആരു യൂണിററുകളും ഒാപ്പറേഷന്‍ തിയേറ്ററും ഐസിയുവുമുണ്ടിവിടെ. ഉടന്‍ അറ്റകുററപ്പണി നടത്തുെമന്നും ലിഫ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഏറ്റവും പ്രധാന ബ്ളോക്കില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ രോഗികള്‍ ദുരിതപ്പെടുന്നതും.
 
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement