കണ്ണൂര്‍: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ് ഇന്ന് പോലീസ് കാവലിൽ പരീക്ഷ എഴുതും. കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷയാണ് അലന് എഴുതുന്നത്. പാലയാട് ക്യാമ്പസാണ് പരീക്ഷാ കേന്ദ്രം. കൊച്ചിയില്‍നിന്ന് എന്‍ഐഎ സംഘമായിരിക്കും അലനെ പരീക്ഷയെഴുതിക്കാന്‍ തലശേരിയില്‍ എത്തിക്കുക.
ക്യാമ്പസിൽ പോലീസ് കനത്ത സുരക്ഷയൊറുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ. സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന് മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്പോഴാണു കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു.
നിലവില്‍ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവിലാണ് അലൻ ഇന്ന് പരീക്ഷ എഴുതുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon