രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കേരളത്തില്‍ 450 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എമി ജാക്‌സനാണ് നായിക. നീരവ് ഷാ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതും മികച്ച ടീമാണ്.
This post have 0 komentar
EmoticonEmoticon