ദുബായ് : ആസിഡ് ആക്രമണത്തില്‍ പ്രവാസിയ്ക്ക് കാഴ്ച നഷ്ടമായി. ദുബായില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. കെനിയന്‍ യുവതിയാണ് 30 കാരനായ സെയില്‍സ് എക്സിക്യൂട്ടീവിനു നേരെ ആസിഡ് എറിഞ്ഞത്. ദുബായിലെ അല്‍-സത്വയില്‍ കെനിയക്കാരനായ സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. സുഹൃത്തിനെ കണ്ട് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയതിനു ശേഷം കെനിയന്‍ സ്ത്രീ പുറത്തു പോയെങ്കിലും ചെരുപ്പെടുത്തില്ലെന്നു പറഞ്ഞ് തിരികെ വന്നു.
പിന്നീട് ഇവര്‍ തിരിച്ച് സുഹൃത്തിന്റെ മുറിയില്‍ കയറുകയായിരുന്നു.എന്നാല്‍ ഈ സമയം കെനിയന്‍ സ്വദേശിയായ യുവാവിന്റെ കൂടാതെ മറ്റൊരു സുഹൃത്തും അവിടെ ഉണ്ടായിരുന്നു.സുഹൃത്തിന്റെ മുറിയില്‍ നിന്നിറങ്ങിയ വനിതയെ കണ്ട് ഇരുവരും ഞെട്ടുകയും ആശ്ചര്യപ്പെടുകയും ചെയ്തു. പെട്ടെന്ന് ഇവര്‍ തല മുതല്‍ കാല്‍പ്പാദം വരെ അവര്‍ കോട്ട്കൊണ്ട് മറച്ചിരുന്നു. എന്നാല്‍, ഈ സമയം ഇവരുടെ കൈവശം ആസിഡ് കുപ്പിയും ഉണ്ടായിരുന്നു. ഉടന്‍ മുറിയില്‍ നിന്നിറങ്ങിയ ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെ കെനിയന്‍ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് എറിയുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.എന്നാല്‍, പ്രവാസിയ്ക്കു നേരെ ആസിഡ് എറിഞ്ഞത് എന്തിനെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവര്‍ക്കെതിരെ ദുബായ് കോടതിയില്‍ വാദം തുടരുകയാണ്.
This post have 0 komentar
EmoticonEmoticon