ആലപ്പുഴ: കലാമാമാങ്കത്തില്‍ മുന്നിലെത്താന്‍ ഇഞ്ചോടിഞ്ച് പൊരുതി കോഴിക്കോടും പാലക്കാടും മത്സരകുതിപ്പില്‍. 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് കിരീടത്തിനായി പാലക്കാടും കോഴിക്കോടും തമ്മില്‍ പൊരുതുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയ 426 പോയിന്റിന്റെ മുന്‍തൂക്കവുമായി പാലക്കാടാണ് നിലവില്‍ ഒന്നാമത്.892 പോയിന്റാണ് പാലക്കാട് നേടിയിട്ടുള്ളത്. 892 പോയിന്റെ തന്നെ നേടി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്. അവസാനനിമിഷം അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കലാകിരീടം പാലക്കാട് സ്വന്തമാക്കുമെന്നാണ് വിലയിരുത്തലുകള്‍.
868 പോയിന്റുമായി തൃശൂരാണ് ഇപ്പോള്‍ മൂന്നാമതുള്ളത്. 866പോയിന്റ് നേടി കണ്ണൂരും 860 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നാലെയുണ്ട്. ആതിഥേയരായ ആലപ്പുഴയ്ക്ക് 840 പോയിന്റാണ് നേടാനായിട്ടുള്ളത്. 681 പോയിന്റുമായി ഇടുക്കിയാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.239 ഇനങ്ങളില്‍ 231 എണ്ണം പൂര്‍ത്തിയായപ്പോഴുള്ള പോയിന്റ് നിലയാണ് പുറത്തുവന്നിട്ടുള്ളത്. എട്ട് ഇനങ്ങളുടെ മത്സരഫലങ്ങള്‍ കൂടെയാണ് പ്രഖ്യാപിക്കാനുള്ളത്.
This post have 0 komentar
EmoticonEmoticon