ദുബൈ:എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ച്ച് 31 മുതല്‍ ദുബൈയില്‍ നിന്നു കണ്ണൂരിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങും. അബുദാബിയിലേക്കു തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും 2 പുതിയ സര്‍വീസുകളും മസ്‌കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളും തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് സിഇഒ കെ.ശ്യാം സുന്ദര്‍ അറിയിച്ചു. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്ന് വൈകിട്ട് 5.35ന് പുറപ്പെട്ട് രാത്രി 7.50ന് മസ്‌കത്തില്‍ എത്തും. മസ്‌കത്തില്‍ നിന്ന് രാത്രി 8.50ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.05ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് ബഹ്റൈന്‍ വഴി കുവൈത്തിലേക്കു ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും സര്‍വീസ് ആരംഭിക്കും. കണ്ണൂരില്‍ നിന്ന് രാവിലെ 7.10ന് പുറപ്പെട്ട് 9.10ന് ബഹ്റൈനില്‍ എത്തും. അവിടെ നിന്ന് 10.10ന് പുറപ്പെട്ട് കുവൈത്തില്‍ 11.10ന് എത്തും. കുവൈത്തില്‍ നിന്ന് ഉച്ചക്ക് 12.10ന് പുറപ്പെട്ട് രാത്രി 7.10ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് ദോഹയിലേക്കും കോഴിക്കോട് നിന്ന് റിയാദിലേക്കും വെള്ളിയാഴ്ചകളില്‍ ഒരു പുതിയ സര്‍വീസ് കൂടി ആരംഭിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon