കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഫെബ്രുവരി അവസാനത്തേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലതിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി സുപ്രീം കോടതി മാറ്റിയത്.
മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ദിലീപിന് വേണ്ടി ഹാജര്‍ ആകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് ഇന്ന് ഹാജര്‍ ആകാന്‍ അസൗകര്യം ഉണ്ടെന്നും കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon