ന്യൂഡല്‍ഹി:പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം. കിഴക്കന്‍ യുപിയുടെ ചുമതലായണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.
ലോക്സഭാ തിരഞ്ഞടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഉത്തപ്രദേശില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി തൂത്തുവാരിയത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ്. അമിത് ഷായ്ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon