കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ വന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസിന് അടക്കം ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് ഉള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിന്ദുവിന്റെയും കനകദുര്‍ഗയുടേയും ശബരിമല പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി വിധി കണ്ട് മാത്രമാണ് അവര്‍ ശബരിമലയിലെത്തിയത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് നിലപാടുകളില്ല.
സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലെത്തിയ രണ്ട് സ്ത്രീകള്‍ക്ക് അവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചാല്‍ അത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാകും. എന്നാല്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും അവിടേയ്ക്കുള്ള സ്ത്രീകളുടെ പ്രവേശം ക്രിമിനല്‍ നടപടികളിലൂടെ ചിലര്‍ തടയാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് ഒരു പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവര്‍ക്കാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ അജണ്ടയുള്ളതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി റവന്യൂ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon