ന്യൂഡല്‍ഹി: വൃക്കയുമായി ബന്ധപ്പെട്ട പരിശോധനകള്ഡക്കും ചികില്‍സാ ആവശ്യങ്ങള്‍ക്കുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്കു പോയി. കഴിഞ്ഞ വര്‍ഷം അദ്ദേഹം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനു ശേഷം വിദേശയാത്രകള്‍ നടത്താറില്ലായിരുന്നു.
ഫെബ്രുവരി ഒന്നിന് ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനം. മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള യാത്രയാണ് മന്ത്രിയുടേത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനകാര്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ചുമതലയും. ഫെബ്രുവരി ഒന്നിനു മുന്നായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon