ശബരിമലയിൽ കയറിയതിനു പിന്നില്‍ സര്‍ക്കാര്‍, പൊലീസ് ഗൂഢാലോചന ഇല്ലെന്ന് ബിന്ദു. മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു കനക ദുർഗയും അറിയിച്ചു. പൊലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനല്‍കിയ രണ്ടു എസ്പിമാര്‍ പമ്പ മുതല്‍ സുരക്ഷ ഒരുക്കി. ദര്‍ശനം നടത്താന്‍ പൊലീസും പ്രേരിപ്പിച്ചു. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്. ആരും എതിര്‍ത്തില്ല– ബിന്ദു പറഞ്ഞു.
പ്രചരിക്കപ്പെട്ടതു പോലെ സന്നിധാനത്തേക്കുള്ള യാത്ര ആബുലന്‍സില്‍ ആയിരുന്നില്ല. പമ്പയില്‍നിന്നു നടന്നാണു മല കയറിയത്. മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ല. ദര്‍ശനത്തിനു തയാറെടുത്ത വനിതാകൂട്ടായ്മയുടെ ഭാഗമായിരുന്നു. ദര്‍ശനം സ്വന്തം ഇഷ്ടപ്രകാരമായിരുന്നെന്നും കനക ദുർഗയും അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon