അല്‍-ഐന്‍: മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എക്സ്പ്രസ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച്ച രാത്രി 11.40ന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.25 ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടതായിരുന്നു. മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് വിമാനം വഴിതിരിച്ചുവിട്ടതിന് കാരണമായി പറയുന്നത്. എന്നാല്‍ ആകാശം തെളിഞ്ഞതായിരുന്നുവെന്നും നാല് മണിക്കൂറോളം തങ്ങള്‍ അല്‍ഐന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായും യാത്രക്കാര്‍
പറഞ്ഞു.
നാല് മണിക്കൂറോളം തങ്ങള്‍ അല്‍ഐന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായി പറഞ്ഞു.പിന്നീട് അല്‍ഐനില്‍ നിന്നു പുറപ്പെട്ട വിമാനം രാവിലെ 6.30 ഓടെയാണ് ഷാര്‍ജയില്‍ എത്തിയത്.വിമാനത്തിന് ദുബായിലും ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അല്‍ഐനിലേക്ക് തിരിച്ചുവിട്ടത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon