ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു രംഗത്ത്. രാജ്യസഭയില്‍ വോട്ടെടുപ്പ് നടന്നാല്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യുമെന്നാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് അറിയിച്ചിരിക്കുന്നത്.മാത്രമല്ല, വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്ന് ജെ.ഡി.യു രാജ്യസഭാ എം.പിയും ബിഹാര്‍ ഘടകം അധ്യക്ഷനുമായി വസിഷ്ഠ നാരായണ്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പറയുകയുണ്ടായി.
കൂടാതെ, ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും, മാത്രമല്ല, ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടിയിരുന്നുവെന്നും ജെ.ഡി.യു എം.പി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനിടെ, ജെ.ഡി.യു സ്വീകരിച്ച നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നു. എന്നാല്‍, ബില്‍ കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon