തിരുവനന്തപുരം: കാവേരി നദിയില്‍ നിന്നും കൂടുതല്‍ ജലം ലഭ്യമാക്കാന്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനക്കുള്ള സാധ്യത ആലോചിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ട്രിബ്യൂണലില്‍ ജലവൈദ്യുത പദ്ധതിക്ക് മുന്‍ഗണന നല്കിയതാണ് കേരളത്തിന് തിരിച്ചടിയായതെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു.
നിലവിലെ വിധിയനുസരിച്ച് ബാണാസുരസാഗര്‍ അണക്കെട്ട് വഴി കോഴിക്കോട് ജില്ലയ്ക്ക് കിട്ടുന്ന വെള്ളത്തിന്‍റെ അളവില് വലിയ കുറവുണ്ട്. വിധി വന്നതിന് ശേഷവും കേരളം എട്ട് ടി.എം.സി വെളളമെടുക്കുന്നുണ്ടെങ്കിലും ഇത് കര്‍ണ്ണാടകത്തിന് ഏത് സമയത്ത് വേണമെങ്കിലും തടയാം. വെള്ളത്തിന്റെ അളവ് കുറയുന്നത് വേനല്‍ക്കാലത്ത് വലിയ രീതിയില്‍ കോഴിക്കോട് ജില്ലയെ ബാധിക്കും. ഇക്കാര്യത്തില്‍ പുനഃപരിശോധനക്കുള്ള സാധ്യത സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
കാവേരി നദീജലകരാര്‍ പ്രകാരം നേരത്തെ കേരളത്തിന് ബാണാസുര സാഗര്‍ അണക്ക്ട്ട് വഴി 8 ടി.എം.സി വെള്ളമാണ് ലഭിച്ചിരുന്നത്. ട്രിബ്യൂണല്‍ വിധിയോടെ ഇത് 0.84 ടി.എം.സി മാത്രമായി മാറി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon