കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു. ഡിഎസ്പി തഥാഗത ബര്‍ധന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോങ്ങിലാണ് ചോദ്യം ചെയ്യല്‍.
ശാരദാ റോസ്‌വാലി ചിട്ടിതട്ടിപ്പുകേസുകളില്‍ കാണാതായ തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് രാജീവിനെ ചോദ്യം ചെയ്യുന്നത്. ചിട്ടിതട്ടിപ്പ് കേസിലെ സുപ്രധാന തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് രാജീവിന്റെ കൈയ്യിലുണ്ടെന്നാണ് സിബിഐ കരുതുന്നത്.
നേരത്തെ, ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വെച്ച് സംസ്ഥാന പോലീസ് തടഞ്ഞിരുന്നു. ഇതിനെതിരെ സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon