ads

banner

Friday, 22 February 2019

author photo

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സ് - കോൺഗ്രസും അവിശുദ്ധ ബന്ധം ഉണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇവർ ഒരുമിച്ച് സിപിഎമ്മിന്‍റെ ഹൃദയമെടുക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 

കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകാൻ സിപിഎം തീരുമാനിച്ചപ്പോൾ ചില‍ർ കരുതിക്കൂട്ടി പ്രവേശനം നിഷേധിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ അവിടെ വീട്ടിലേക്ക് പോയപ്പോൾ കോൺഗ്രസുകാ‍ർ തെറിയഭിഷേകം നടത്തി. സർക്കാരിന് വേണ്ടിയാണ് മന്ത്രി ഇ ചന്ദ്രശേഖരൻ അവിടെ പോയത്. ആർഎസ്എസ് നേതാക്കൾ അവിടെ പോയപ്പോൾ ഒരു പ്രതിഷേധവുമുണ്ടായില്ല. ഇത് തന്നെയാണ് കോൺഗ്രസ് - ആർഎസ്എസ് ഗൂഢാലോചനയുണ്ടെന്നതിന് തെളിവാകുന്നത്. - കോടിയേരി പറഞ്ഞു.

വികാരപരമായി വീട്ടുകാർ പ്രതികരിച്ചത് മനസ്സിലാക്കുന്നുവെന്നും എന്നാൽ അതുപോലെയല്ല കോൺഗ്രസുകാരെന്നും കോടിയേരി വ്യക്തമാക്കിയത്. ആർഎസ്എസ്സിന്‍റെ ഒരു നേതാവ് പോയപ്പോൾ ഒരു കോൺഗ്രസുകാരനും തെറിയഭിഷേകം നടത്തിയില്ല, എന്നാൽ സിപിഎമ്മുകാർ അവിടെ പോകാൻ ശ്രമിച്ചപ്പോൾ മാത്രം പ്രവേശനം നിഷേധിക്കപ്പെടുന്നു. 

കോൺഗ്രസ്സും ആർഎസ്എസും തമ്മിൽ രഹസ്യബന്ധം രൂപപ്പെടുത്തിയെടുക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement