ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിത കഥ സിനിമയാകുന്നു. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറും പുറത്തിറങ്ങി.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ രാഷ്ട്രീയസിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്ക് നല്ല മൈലേജ് നേടിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ബയോപിക്കുകളുടെ നേട്ടം. ഒടുവില്‍ ഇതാ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥയും സിനിമയാകുകയാണ്.
കുറച്ചുനാളുകളായി പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ പിന്നാലെ ഇന്ത്യന്‍സിനിമ ചുറ്റിത്തിരിയുകയാണെന്ന് പറഞ്ഞാല്‍ വലിയ അതിശയോക്തിയുണ്ടാകില്ല. കുറെയെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സ്റ്റണ്ടുകളുമാണ്. കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പിന്‍തുണയോടെ പുറത്തുവന്ന ചിത്രമായിരുന്നു ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ഡോ. മന്‍മോഹന്‍സിംഗിനെ മോശമായി ചിത്രീകരിച്ചതിനെതിരെ കോണ്‍ഗ്രസുകാര്‍ വലിയ ബഹളമുണ്ടാക്കി. എന്നാല്‍ ഇതിലും വലിയ കോലാഹലമുണ്ടാക്കിയാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രം താക്കറെ ഇറങ്ങിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon