ads

banner

Tuesday, 5 February 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാരണം സംസ്ഥാന സർക്കാർ സ്ത്രീകളെ ശബരിമലയിൽ കയറ്റിയതാണെന്ന വിചിത്രവാദവുമായി ഒ.രാജഗോപാൽ എംഎൽഎ നിയമസഭയിൽ. നിയമസഭയിൽ നടക്കുന്ന ബജറ്റിന്റെ പൊതുചർച്ചയിലാണ് ഒ.രാജഗോപാൽ വിചിത്രമായ പരാമർശം നടത്തിയത്. സംസ്ഥാനത്തെ വിലക്കയറ്റവും, തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങളായിരുന്നു നിയമസഭയിൽ ഇന്ന് പ്രധാന ചർച്ചാ വിഷയമായത്. എംഎൽഎമാരെല്ലാം വിലക്കയറ്റം കേന്ദ്രീകരിച്ചായിരുന്നു ബജറ്റ് ചർച്ചയിൽ സംസാരിച്ച എംഎൽഎമാരെല്ലാം പ്രധാനമായും സംസാരിച്ചത്. കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെയും, തോമസ് ഐസക്കിന്റെ ബജറ്റിനെയും സംസ്ഥാന സർക്കാരിനെയും ഒരു പോലെ വിമർശിച്ച് രംഗത്ത് എത്തി. ഇടത് എംഎൽഎമാരാകട്ടെ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ വാതോരാതെ അഭിനന്ദിക്കുകയായിരുന്നു. വിലക്കയറ്റത്തിന്റെ പ്രധാനകാരണക്കാർ കേന്ദ്രം ഭരിക്കുന്ന ബിജെപി ആണെന്നായിരുന്നു ഇടത് എംഎൽഎമാരുടെ പ്രധാന ആരോപണം. ഈ ആരോപണങ്ങൾ സഭയിൽ മുഴങ്ങുന്നതിനിടെയാണ് ഒ.രാജഗോപാൽ പ്രസംഗിക്കാൻ എഴുന്നേറ്റത്. സഭയിൽ എഴുന്നേറ്റു നിന്ന അദ്ദേഹം ആദ്യം പറഞ്ഞത് കേരളത്തിലെ വിലക്കയറ്റത്തിന്റെ കാരണം ബിജെപി അ്ല്ല എന്നാണ്. കേരളം ബിജെപി ഭരിച്ചിട്ടില്ല. ഇനി ഒട്ട് ഭരിക്കാനും പോകുന്നില്ല. ഈ സാഹചര്യയത്തിൽ വിലക്കയറ്റത്തിന്റെ പഴി മുഴുവൻ ബിജെപിയുടെ സർക്കാരിന്റെ തലയിൽ വയ്‌ക്കേണ്ട കാര്യമില്ല. എല്ലാം ശബരിമല അയ്യപ്പന്റെ ശാപമാണെന്നും ഇതാണ് ഇപ്പോഴുള്ള വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളുടെയും പ്രധാന കാരണമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇതോടെ സോഷ്യൽ മീഡിയ ട്രോളൻമാർ മുഴുവൻ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒ.രാജഗോപാലാണ് ഇതോടെ ട്രോളൻമാരുടെ പ്രധാന ഇര.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement