ads

banner

Thursday, 21 February 2019

author photo

കൊച്ചി:  കേരളാ പോലീസ്  മാവോയിസ്റ്റ് ബന്ധമാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരിയുടെയും സുഹൃത്ത് ശ്വേതയുടെയും വിവാഹം പൊലീസും ബന്ധുക്കളും മുടക്കിയ സംഭവത്തില്‍ കോടതിയുടെ ഇടപെടല്‍. ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്‍കി. അഭിലാഷ് മാവോയിസ്റ്റാണെന്ന് ആരോപിച്ച് പൊലീസും ശ്വേതയുടെ ബന്ധുക്കളും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ശ്വേതയെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

ശ്വേതയുടെ മോചനം ആവശ്യപ്പെട്ട് അഭിലാഷ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കോടതി ഇവര്‍ക്ക് തുടര്‍ന്നും ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തെ പിന്താങ്ങി അനുമതി നല്‍കിയത്. ആരുടെ കൂടെ പോകണമെന്ന് കോടതി ചോദിച്ചപ്പോള്‍ അഭിലാഷിനൊപ്പം പോകണം എന്ന് ശ്വേത കോടതിയെ അറിയിച്ചു. ഹരജി പരിഗണിച്ചശേഷം ശ്വേതയുടെ വാദം കൂടി കേട്ട ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

അഭിലാഷിന് മാവോവാദി ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഫേസ്ബുക്ക് പോസ്റ്റും കോടതി തള്ളി. ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം 26ന് വീണ്ടും ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജനുവരി 25നാണ് അഭിലാഷും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്വേതയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിവാഹം വീട്ടിലറിഞ്ഞതോടെ ശ്വേതയെ വീട്ടു തടങ്കലിലാക്കുകയായിരുന്നു.

വീട്ടുകാര്‍ ഭീഷണിപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുടുംബക്കാരോടൊപ്പം വിവാഹം പിന്‍വലിക്കാന്‍ ശ്വേത പയ്യന്നൂര്‍ സബ് രജിസ്്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു. എന്നാല്‍ തന്നേ ബലം പ്രയോഗിച്ചാണ് പിന്മാറാന്‍ നിര്‍ബന്ധിക്കുന്നതെന്ന ശ്വേതയുടെ വെളിപ്പെടുത്തലിനൊടുവില്‍ പയ്യന്നൂര്‍ പൊലീസ് എത്തുകയും ശ്വേതയെ ക്രൂരമായി മര്‍ദ്ദിച്ച വീട്ടുകാരുടെ ഒപ്പം പോവാന്‍ വീണ്ടും നിര്‍ബന്ധിക്കുകയും ചെയ്തു.

ശ്വേതയുടെ കുടുംബവും പൊലീസും നടത്തുന്ന ഈ നീക്കങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അഭിലാഷ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

”സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായവരാണ് തങ്ങള്‍ എന്നാല്‍ അതൊക്കെ മാറ്റിവച്ചുകൊണ്ട് ശ്വേതയെ വീട്ടുതടങ്കലിലേക്ക് തള്ളിവിടുന്ന നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

ഞാനും ശ്വേതയും പൊലിസ് അതിക്രമങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആണ്. അതുകൊണ്ടുതന്നെ പോലീസില്‍ നിന്ന് അനുകൂല സമീപനം ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. ഒരാള്‍ പ്രത്യേകിച്ചും ഒരു സ്ത്രീ ഒരു സര്‍ക്കാര്‍ ഓഫീസില്‍ വച്ച് മര്‍ദ്ദിക്കപ്പെട്ടിട്ടും അതിന്മേല്‍ പരാതി ഒന്നും ആരായാതെ വീണ്ടും അവരെ വീട്ടുതടങ്കലിലേക്ക് പറഞ്ഞുവിട്ട പയ്യന്നൂര്‍ പൊലീസ് നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളെ ആണ് കാറ്റില്‍ പറത്തി ഇരിക്കുന്നത്.”

ഈ ബന്ധവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും വീട്ടുതടങ്കലില്‍ നിന്ന് ശ്വേതയെ മോചിപ്പിക്കുവാന്‍ പുരോഗമന ജനാധിപത്യ സമൂഹം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് പറഞ്ഞിരുന്നു.

തേജസ് മാധ്യമപ്രവര്‍ത്തകനായ അഭിലാഷിനെ മാവോയിസ്റ്റാക്കി ചിത്രീകരിച്ചും ഒളിവിലാണെന്ന തരത്തിലും ചില മാധ്യമങ്ങളെക്കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ ഒരു മാധ്യമത്തിന് പൊലീസ് വ്യാജവാര്‍ത്ത നല്‍കിയത് സംബന്ധിച്ച് അഭിലാഷ് പ്രതികരിച്ചിരുന്നു.

ഇതാദ്യമായല്ല അഭിലാഷിനെ പൊലീസ് വേട്ടയാടുന്നത്. നേരത്തെ വടയമ്പാടി സമരം റിപ്പോര്‍ട്ട് ചെയ്യവെ അഭിലാഷിനെയടക്കമുള്ളവരെ പൊലീസ് മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്തിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement