ads

banner

Sunday, 10 March 2019

author photo

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളായാവും പൊതുതെര‍ഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

ഡൽഹി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പ് തീയതിയും അജന്‍ഡയും പ്രഖ്യാപിച്ചത്.  മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി  വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement