റാഞ്ചി: മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 32 റൺസിൻെറ സൂപ്പർ ജയം. ആദ്യം ബാറ്റ് ചെയ്ത ഒാസീസ് 313 റൺസെടുത്തു. ഇന്ത്യൻ മറുപടി 48.2 ഒാവറിൽ 281 റൺസിൽ അവസാനിച്ചു. വിരാട് കോഹ്‌ലിയുടെ 41ാം സെഞ്ച്വറി ഇന്ത്യക്ക് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും വിരാട് വീണതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസതമിച്ചു. സ്വന്തം നാട്ടുകാർക്ക് മുന്നിൽ വിജയത്തോടെ വിടവാങ്ങാമെന്ന ധോണിയുടെ സ്വപ്നങ്ങൾ കൂടിയാണ് തോൽവിയോടെ പാഴായി.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ കോഹ്‌ലി മാത്രമാണ് തിളങ്ങിയത്. ശിഖർ ധവാൻ(1), രോഹിത് ശർമ(14), അമ്പാട്ടി റായിഡു(2), ധോണി(26), കേദാർ ജാദവ്(26), വിജയ് ശങ്കർ(32), രവീന്ദ്ര ജഡേജ(24), കുൽദീപ് യാദവ്(10), ഷമി(8) എന്നിവർക്ക് നിർണായക ഘട്ടത്തിൽ തിളങ്ങാനായില്ല.
ഒാപണർമാരായ ആരോൺ ഫിഞ്ച് (93), ഉസ്മാൻ ഖ്വാജ(104) എന്നിവരാണ് ഇന്ത്യൻ ബൗളിങ് നിരയെ കൂസാതെ കംഗാരുക്കൾക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 193 റൺസിൻെറ കൂട്ടുകെട്ടാണ് ഇരുവരും പുറത്തെടുത്തത്. 32ാമത്തെ ഒാവറിലാണ് ഒന്നാം വിക്കറ്റ് വീണത്. പിന്നീട് ഖ്വാജ ഗ്ലെൻ മാക്സ്വെല്ലിനൊപ്പം (47) ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. മുഹമ്മദ് ഷമി ഖ്വാജയെ പുറത്താക്കി ആസ്ട്രേലിയക്ക് പ്രഹരമേൽപിച്ചു. ധോണിയുടെ സ്റ്റംപിങ്ങിൽ മാക്സ് വെല്ലും പുറത്തായതോടെ ആസ്ട്രേലിയൻ സ്കോറിങ്ങിൻെറ വേഗം കുറഞ്ഞു. പിന്നീട് വന്നവർക്കാർക്കും റൺസ് ഉയർത്താനായില്ല. ഷോൺ മാർഷ് (7), പീറ്റർ ഹാൻസ്കൊമ്പ്(0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പുറത്താകാതെ നിന്ന മാർകസ് സ്റ്റോയിനിസ്(31), അലക്സ് കാരി(21) എന്നിവർ അവസാന ഒാവറുകളിൽ മികവ് പുറത്തെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon