റോം: ഇറ്റലിയില്‍ 51 കുട്ടികളുമായി സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചു. ഇറ്റലിയിലെ മിലാനില്‍ വയ്ലാറ്റി ഡി ക്രെമയിലെ സ്കൂളില്‍നിന്നുള്ള കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. കുട്ടികളെ ജിമ്മിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസിന്റെ ഇടപെടല്‍ മൂലം കുട്ടികളെ സാഹസികമായി രക്ഷപെടുത്തി.
കുട്ടികളില്‍ ചിലരെ ബസിനുള്ളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിന്റെ ബസിന്റെ പിന്നിലെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന് കുട്ടികളെ രക്ഷപെടുത്തി. ഏതാനും കുട്ടികള്‍ക്ക് നിസാരപരിക്കേറ്റു. 14 പേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ബസില്‍ ഉണ്ടായിരുന്ന കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് സെനഗലില്‍നിന്നുള്ള ഇറ്റാലിയന്‍ പൗരത്വമുള്ള നാല്‍പ്പത്തിയഞ്ചുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഇറ്റലിയുടെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസ് തട്ടിയെടുത്തതെന്നാണ് സൂചന.
This post have 0 komentar
EmoticonEmoticon