കൊല്ലം: സംസ്ഥാനത്ത് ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര വിഹിതം കിട്ടാത്തതിനാലാണ് പ്രതിസന്ധി നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ രണ്ടാം വാരത്തോടെ എല്ലാ ബില്ലുകളും മാറി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ട്രഷറി പൂട്ടിയ നിലയിലാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളില്‍ കഴമ്ബില്ലെന്നും ഐസക് പറഞ്ഞു. അതേസമയം സാമ്ബത്തിക പ്രതിസന്ധി മൂലം ശമ്ബളം മുടങ്ങുന്ന അവസ്ഥയാണുളളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാറിന്റെ കഴിവ് കേടാണെന്നും ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സാമ്ബത്തിക പ്രതിസന്ധി മൂലം ബില്ലുകള്‍ മാറുന്നതിന് നേരത്തെ ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 27ന് ശേഷം നല്‍കുന്ന ബില്ലുകള്‍ക്ക് പ്രത്യേക ടോക്കണ്‍ നല്‍കി അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ പണം അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon