തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജപ്തി നിര്‍ത്തിവെക്കണമെന്ന ആവശ്യം ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചു. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനം. ഉടന്‍ ആര്‍ബിഐ അനുമതി ബാങ്കുകള്‍ വാങ്ങും.
ഗവണ്മെന്റ് എടുത്ത നിലപാടിനോട് സഹകരിച്ചുപോകുമെന്ന് ബാങ്കുകള്‍ അറിയിച്ചുവെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.പഞ്ചായത്തില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൊറൊട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ആര്‍ബിഐയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon