ഒല്ലൂര്‍ : സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയിലായി. സിസിടിവിയുടെ സഹായത്തിലാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. മോഷണം നടന്ന് അര മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു മോഷണം നടന്നത്. അതായത്, ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിനു സമീപത്തുനിന്നുമാണ് വാഹനം മോഷണം പോയത്.
പനയമ്പാടം വലിയ വീട്ടില്‍ സുമേഷാണ് (40) മോഷ്ടാവ്. സ്‌കൂട്ടര്‍ ഉടമ മോഷണക്കാര്യം അറിഞ്ഞയുടനെ ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു. ഹോട്ടല്‍ ഉടമ ഗോപാലന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്.
This post have 0 komentar
EmoticonEmoticon