ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികർക്ക് നൽകി ചെന്നൈ സൂപ്പര്‍ കിങ്‌സ്. രണ്ട് കോടി രൂപയാണ് വീരമൃത്യുവരിച്ച സിആര്‍പിഎഫ് സൈനികര്‍ക്കായി നൽകിയത്. ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നായകന്‍ എംഎസ് ധോണിയാണ് തുക കൈമാറിയത്.
ചടങ്ങില്‍ ബിസിസിഐയും സൈനികര്‍ക്ക് ധനസഹായം ചെയ്തു.ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതിലൂടെ നേടിയ തുകയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്. ഏഴ് കോടി രൂപയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon