ads

banner

Friday, 22 March 2019

author photo

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് തർക്കമില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ. ചർച്ചകളെല്ലാം പൂർത്തിയായി. സ്ഥാനാർഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നോ നാളെയോ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. അതിനാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ഒരു ദിവസമോ രണ്ട് ദിവസമോ വരുന്ന കാലതാമസം വലിയ പ്രശ്നമല്ല. പ്രഖ്യാപനം മാത്രമേ ഇനി ബാക്കിയുള്ളുവെന്നും മറിച്ചുള്ളത് കുപ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഇല്ല.

രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രമേ അവർ മത്സരരംഗത്തുള്ളു. എന്നാൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാർട്ടിയെന്ന നിലയിൽ ബിജെപിയിൽ സ്ഥാനാർഥി പ്രഖ്യാപനം പല ഘട്ടങ്ങളിലായിരിക്കും.

എൽഡിഎഫ്-യുഡിഎഫ് തമ്മിലുള്ള ധാരണ എത്രത്തോളം ആഴത്തിലുള്ളതെന്ന് മനസിലാകേണ്ടതുണ്ട്. നമ്മുടെ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയുമായി കൈക്കോർത്തിരുന്നു. രണ്ട് പേരുടെയും ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുകയാണ്. എന്നാൽ തങ്ങളുടെ ലക്ഷ്യം ജയിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement