തിരുവനന്തപുരം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനൊരുങ്ങി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന് രമ്യ ഹരിദാസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കൊടുത്ത വാക്ക് പാലിക്കാനായി ആലത്തൂരിനൊപ്പം എന്നു നില്‍ക്കുന്നതിനു വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രമ്യ പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ മുന്നേറ്റം മണ്ഡലത്തില്‍ യു.ഡി.എഫിന് ഉണ്ടാക്കാന്‍ കഴിയുമെന്നും വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. പ്രവര്‍ത്തന മേഖല പൂര്‍ണമായും ആലത്തൂരില്‍ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രമ്യ വ്യക്തമാക്കി. ഫലം വരും മുന്‍പുള്ള പൊതു പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സ്ഥാനം രാജിവയ്‌ക്കുന്നതെന്നാണ് രമ്യയുടെ അവകാശവാദം.
അതേസമയം, ആലത്തൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം രമ്യക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടാല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കുന്നുണ്ടെന്നാണ് സൂചന. രാജിക്കാര്യത്തില്‍ രണ്ട് ദിവസത്തികം തീരുമാനം ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.
This post have 0 komentar
EmoticonEmoticon