കൊച്ചി: എറണാകുളം ജില്ലയിലെ ശാന്തിവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബിയുടെ വിശദീകരണം. പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിക്കേണ്ടി വരില്ല. നിലവിലെ റൂട്ട് പ്ലാന്‍ ജില്ലാ കളക്ടറും ഹൈക്കോടതിയും അംഗീകരിച്ചതാണെന്നും കെ.എസ്ല്‍ഇ.ബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കാവുതീണ്ടിയുള്ള വികസനം വേണ്ടെന്ന് ഉറക്കെ പറഞ്ഞ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
വൈദ്യുത ടവര്‍ നിര്‍മിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ നീക്കത്തിനെതിരെ ശാന്തിവനത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സര്‍ക്കാരിന് കനത്ത താക്കീതാണ് നല്‍കിയത്. വൈദ്യുത വകുപ്പിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെയും ചിലരുടെ ദുരുദേശപരമായ അജന്‍ഡകളേയും യോഗം പരിഹസിക്കുകയും ചെയ്തു.
എന്നാല്‍ അടിസ്ഥാന രഹിതമായ പരാതികള്‍ ഉന്നയിച്ചു ചിലര്‍ നാടിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും കെഎസ്‌ഇബി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ 110 കെവി വൈദ്യുത ടവര്‍ നിര്‍മ്മാണത്തിന് വേണ്ടി ശാന്തിവനത്തിലെ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ സാംസ്കാരിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൈദ്യുത ടവര്‍ നിര്‍മ്മിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ ശാന്തിവനത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon