ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കൊലചെയ്ത രീതിയും പോലീസിനു വ്യക്തമായിട്ടില്ല. രണ്ടു മാസം മുന്‍പ് ഭര്‍ത്താവിന്റെ അമ്മയെ ആക്രമിച്ച കേസില്‍ കുഞ്ഞിനൊപ്പം ആതിര ആറു ദിവസം റിമാന്‍ഡില്‍ ആയിരുന്നു.
ശനിയാഴ്ച വൈകിട്ട് മരിച്ച നിലയിലാണ് കുഞ്ഞിനെ അമ്മയും നാട്ടുകാരും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്ട്ടമാണ് കേസില്‍ നിര്‍ണായകമായത്.
കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവ് ഷാരോണിനെയും ഭര്‍തൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം കുടുംബ വവക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്കി.
കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon