തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമല്ല സിപിഎം. സിപിഎമ്മിന് മറുപടി കോണ്‍ഗ്രസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിപിഎമ്മിനെതിരെ ഒരു വാക്കു പോലും എതിരായി പറയില്ലന്ന് രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമര്‍ശിക്കാനില്ലെന്ന് രാഹുല്‍ പറയുമ്പോഴും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഇടതുനേതാക്കള്‍. സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറുമെന്നാണ് രാഹുല്‍ഗാന്ധിയുടെ ഭയമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. പിന്നാലെ കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രിയും എത്തിയിരുന്നു.
യച്ചൂരിയോടു പോലും കേരളത്തിലെ സിപിഎമ്മുകാര്‍ മാന്യത കാണിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യച്ചൂരിയുടെ ദേശീയബദല്‍ പൊളിച്ചതു കേരളത്തിലുള്ളവരാണന്നും അദേഹം ആരോപിച്ചു.
This post have 0 komentar
EmoticonEmoticon