തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതൃത്വം അറിയാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്നും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. നീലകണ്ഠന്റെ നടപടി അങ്ങേയറ്റം തെറ്റെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി
ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സി ആര്‍ നീലകണ്ഠന്‍ നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയാണെന്നും,യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച നീലകണ്ഠന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും വ്യക്തമാക്കിയ ആംആദ്മി പാര്‍ട്ടി നീലകണ്ഠനെ അടിയന്തരമായി പ്രാധമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അറിയിച്ചു.
അതേസമയം കേരളത്തില്‍ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് നിരുപാധികം പിന്തുണ നല്‍കുമെന്നും സോമ്‌നാഥ് ഭാരതി വ്യക്തമാക്കി. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസുവും വാര്‍ത്താ സമ്മേളനവത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon