ads

banner

Friday, 26 April 2019

author photo

തിരുവനന്തപുരം:  ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏഴ്  സീറ്റുകളില്‍ വിജയമുറപ്പിച്ച് സി.പി.എം. ബൂത്ത് തലങ്ങളില്‍ തയാറാക്കിയ കണക്കുകള്‍ പരിശോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് വിലയിരുത്തിയത്.

കാസര്‍ഗോഡ്,പാലക്കാട്,ആലത്തൂര്‍,തൃശൂര്‍,കൊല്ലം,ആലപ്പുഴ,ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് വിജയ സാധ്യത ഉറപ്പിച്ചിരിക്കുന്നത്. നാലുമണ്ഡലങ്ങളില്‍ ജസസാധ്യതയും പാര്‍ട്ടി കാണുന്നുണ്ട്. പത്തനംതിട്ട,ഇടുക്കി,വടകര,ചാലക്കുടി എന്നി മണ്ഡലങ്ങളാണവ.

ബിജെപി വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഞ്ചുമണ്ഡലങ്ങളില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്നും ആരോപണം. രാഹുല്‍ ഗാന്ധി മല്‍സരിച്ചത് തിരഞ്ഞെടുപ്പില്‍ ഘടകമായില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല. അതുറപ്പാണ്. വോട്ടുവിഹിതം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 

ബിജെപി വോട്ടുമറിച്ചിട്ടുണ്ട്. അതിനെ മറികടന്ന് വിജയിക്കാന്‍ പറ്റും- കോടിയേരി പറഞ്ഞു. ശബരിമല കോടതിവിധി തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ചര്‍ച്ച ചെയ്തിട്ടുണ്ട്.  എന്‍എസ്എസ് സമദൂരത്തില്‍ തന്നെയാണ് നിന്നത് എന്നാണ് മനസ്സിലാക്കുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement