കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴിയാണിപ്പോള്‍ പുറത്തു വന്നത്. കെവിന്‍ കൊല്ലപ്പെട്ടത് വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്‍കി.
കെവിന്‍ കൊല്ലപ്പെട്ടെന്ന് മുഖ്യ പ്രതി ഷാനു പറഞ്ഞതായി ഷാനുവിന്റെ അയല്‍ക്കാരന്‍ കൂടിയായ ലിജോയാണ് മൊഴി നല്‍കിയത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടരുന്നതിനിടെയാണ് ലിജോ മൊഴി നല്‍കിയത്. കെവിന്‍ കൊല്ലപ്പെട്ട ശേഷം ഷാനു ഫോണില്‍ വിളിച്ചാണ് ലിജോയെ വിവരം അറിയിച്ചത്. ഷാനുവിനോട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിന്‍ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയതെത്തിയത് ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂര്‍ത്തിയായി. പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.

This post have 0 komentar
EmoticonEmoticon