ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായികളുടെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഹവാല കേസുമായി ബന്ധപ്പെട്ട് 50 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒമ്പത് കോടി രൂപ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന കോണ്‍ഗ്രസ് ആരോപണം ബി.ജെ.പി നിഷേധിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് കമല്‍നാഥിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ പ്രവീണ്‍ കാക്കറുടെ വിജയ് നഗറിലെ വസതിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. ഒമ്പത് കോടി രൂപ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് റെയ്ഡ് വ്യാപിപ്പിച്ചു. മധ്യപ്രദേശ്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലായി 50 ഇടങ്ങളില്‍ 300 ആദായ നികുതി ഉദ്യോഗസ്ഥര്‍ ഒരേസമയം റെയ്ഡ് നടത്തി.
കമല്‍നാഥിന്റെ അനന്തരവന്‍ റതുല്‍ പുരി, സഹായി ആര്‍.കെ മിഗ്ലാനി എന്നിവരുടെ വസതികളിലും, അമിര ഗ്രൂപ്പ്, മോസര്‍ ബെയര്‍ എന്നിവയുടെ ഓഫീസുകളിലും റെയ്ഡ് നടന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റെയ്ഡ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരപ്രകാരമാണെന്നാണ് ബി.ജെ.പി മറുപടി.കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കളുടെയും ആന്ധ്രാപ്രദേശിലെ ടി.ഡി.പി നേതാക്കളുടെയും വസതികളില്‍ റെയ്ഡ് നടത്തിയത് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon