ads

banner

Sunday, 7 April 2019

author photo

മലപ്പുറം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിന്‍റെ (കിഫ്ബി) മസാല ബോണ്ട് വിൽപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2150 കോടിയുടെ മസാല ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

എസ്.എൻ.സി ലാവ്‌ലിൻ കമ്പനിക്ക് സി.ഡി‌.പി.ക്യു.വുമായി ബന്ധമില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് പൊളിഞ്ഞു. ലാവ്‌ലിന്‍റെ രക്ഷയ്‌ക്കെത്തിയത് സി.ഡി.പി.ക്യുവാണ്. കരിമ്പട്ടികയിൽ പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ എഴുതിക്കൊടുത്ത കമ്പനിയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇടപാടിന്‍റെ രേഖകൾ ഉടൻ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല ഇടപാടുകൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടു. 2024ൽ കേരളം വൻ തുക തിരികെ നൽകേണ്ടി വരും. കുറഞ്ഞ പലിശക്ക് ഫണ്ട് കിട്ടാവുന്ന മറ്റു സാധ്യതകൾ സർക്കാർ പരിശോധിച്ചില്ല. കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനിയിൽ നിന്നും വാങ്ങിയ കടത്തേക്കാൾ ഉയർന്ന പലിശയാണ് നൽകേണ്ടി വരുന്നതെ‌ന്നും ചെന്നിത്തല പറഞ്ഞു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement