തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളജനതയിുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബി.ജെ.പി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനുങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അരിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തെക്കന്‍ജില്ലകളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല.കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവല്‍ക്കാരാകും. ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും കേരളത്തില്‍ അനുവദിക്കുന്നില്ല.
അവസരവാദ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയും. കേരളത്തില്‍ പരസ്പരം പോരടിക്കുകയും, ദല്‍ഹിയില്‍ അധികാരത്തിലെത്താന്‍ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നു. ഇതാണ് ധാരണാ രാഷ്ട്രീയം. ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാന്‍ വയനാട് വരെ പോകേണ്ടതുണ്ടോ, തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ചെന്നാല്‍ സന്ദേശം കൊടുക്കാം. ഇത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണ്. അമേഠിയിലെ ഇല്ലാത്ത വികസനത്തിന്റെ കാഴ്ച്ചപ്പാടുമായാണ് കോണ്‍ഗ്രസ് കേരളത്തിലേക്കെത്തിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ് റാലിയില്‍ പങ്കെടുക്കുന്നത്.
സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, എം.പിമാരായ വി.മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, ടോം വടക്കന്‍ തുടങ്ങിയവരും പങ്കെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon