തൃശൂര്‍ : നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഞ്ചാവ് മാഫികകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി . അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരുടെ സുഹൃത്തുക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് വില്‍പന എക്‌സൈസിന് ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon