ന്യൂഡൽഹി: ബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ ബന്ധുക്കൾക്ക് നരേന്ദ്ര മോദി മന്ത്രിസഭയുടെ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം. കഴിഞ്ഞ ആറു വർഷത്തിനിടെ 51 ബിജെപി പ്രവർത്തകർ രാഷ്ട്രീയ സംഘർഷങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടിരുന്നു. ടിഎംസി പ്രവർത്തകരാണ് കൊല നടത്തിയതെന്നാണ് ആരോപണം.
42 ബിജെപി പ്രവർത്തകരുടെ കുടുംബത്തിനാണ് ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. പാർട്ടി നേരിട്ട് ഇവർക്കുവേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഗൂണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനം കാണിക്കുന്നതിനാണ് ക്ഷണം നൽകിയിരിക്കുന്നതെന്ന് ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു.
ഫലപ്രഖ്യാപനം വന്ന ദിവസവും ബിജെപി–ടിഎംസി പ്രവർത്തകർ തമ്മിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷമുണ്ടായിരുന്നു. ബട്പാരയിൽ ഒരു ബിജെപി പ്രവർത്തകൻ വെടിയേറ്റു മരിക്കുകയും ചെയ്തു. ബംഗാൾ തങ്ങൾക്കു പ്രധാനപ്പെട്ടതാണെന്ന് മമത ബാനർജിക്കൊരു സന്ദേശം നൽകുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്
This post have 0 komentar
EmoticonEmoticon