പരസ്യമാണ് ഗൂഗിളിന്റെ പ്രധാനവരുമാനം. സേർച്ച് ഫലങ്ങൾക്കിടയിൽ, യു ട്യൂബ് വിഡിയോകൾക്കിടെ അങ്ങനെ നമ്മൾ അറിയാതെ ക്ലിക്ക് ചെയ്തു പോകുന്ന ലിങ്കുകളിൽ പലതും ഗൂഗിൾ പരസ്യങ്ങളാണ്. നിലവിൽ സേർച്ച് റിസൽറ്റ് പേജിൽ ആരംഭിക്കുന്ന പരസ്യങ്ങൾ ഈ വർഷം അവസാനത്തോടെ ഗൂഗിൾ ഹോം പേജിന്റെ മൊബൈൽ വേർഷനിലും മൊബൈൽ ആപ്പിന്റെ ഹോം പേജിലും കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
ഗൂഗിൾ മൊബൈൽ ആപ്പിലെ ന്യൂസ് ഫീഡ് കാർഡുകൾക്കിടയിലും ഗൂഗിൾ ഹോം പേജിന്റെ മൊബൈൽ പതിപ്പിലുമായിരിക്കും ആദ്യം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. നിർമിതബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ പഴയ സേർച്ചുകളെയും ശീലങ്ങളെയും അടിസ്ഥാനമാക്കി ഓരോരുത്തർക്കും ഏറ്റവും അനുയോജ്യമായ പരസ്യങ്ങളായിരിക്കും ഇവിടെ പ്രദർശിപ്പിക്കുക. ഉപയോക്താക്കളെ കാര്യമായി ശല്യപ്പെടുത്താതെ വരുമാനത്തിൽ വലിയ വർധനയാണ് ഗൂഗിൾ ഇതുവഴി ലക്ഷ്യമിടുന്നത്.
Saturday, 18 May 2019
Previous article
ജോസ്.കെ മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
This post have 0 komentar
EmoticonEmoticon